malappuram

മലപ്പുറം: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായി ദേശീയ വ്യാപകമായി നടത്തുന്ന മൂന്നാംഘട്ട ജെൻഡർ കാമ്പയിൻ 'നയിചേതന 3.0'ക്ക് ജില്ലയിൽ തുടക്കമായി. മലപ്പുറം മുനിസിപ്പൽ ഗസ്റ്റ്ഹൗസ് ഹാളിൽ നടന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസി. കളക്ടർ വി.എം ആര്യ നിർവഹിച്ചു. കാമ്പയിൻ പോസ്റ്റർ പ്രകാശനം, ഉദ്യോഗസ്ഥരുടെ ജെൻഡർ പ്രതിജ്ഞ, കുടുംബശ്രീ ഉദ്യോഗസ്ഥർക്ക് പോഷ് ആക്ട് പരിശീലനം എന്നിവയും ഉദ്ഘാടന പരിപാടിയുടെ ഭാഗമായുണ്ടായി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുരേഷ് കുമാർ, എ.ഡി.എം.സിമാരായ കെ. മുഹമ്മദ്, എം.പി അസ്‌ലം, ഇ. സനീറ, ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ റൂബി രാജ്, ജില്ലാ പ്രോഗ്രാം മാനേജർമാർ, മലപ്പുറം സി.ഡി.എസ് ചെയർപേഴ്സൺ അനുജ ദേവി, സ്‌നേഹിത പ്രവർത്തകർ, സിറ്റി മിഷൻ മാനേജർമാർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 25 മുതൽ ഡിസംബർ 23 വരെ നടക്കുന്ന കാമ്പയിന്റെ ഓരോ ഘട്ടത്തിലും വിവിധ തലങ്ങളിൽ ജെൻഡർ ക്വിസ്, നിയമപരിശീലന ക്വിസ്, സി.ഡി.എസ് തല ടോക് ഷോ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.


നയിചേതന 3.0 ജെൻഡർ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസി. കലക്ടർ വി.എം ആര്യ നിർവഹിക്കുന്നു