
മലപ്പുറം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 10 വരെ നടക്കുന്ന 'ഓറഞ്ച് ദ വേൾഡ്' കാമ്പെയിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കളക്ടറേറ്റ് പരിസരത്തുനിന്നാരംഭിച്ച റാലി കിഴക്കേത്തലയിൽ സമാപിച്ചു. അസി. കളക്ടർ വി.എം. ആര്യ ഫ്ളാഗ്ഓഫ് ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ കെ. ആശാമോൾ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.പി ബിന്ദു സംസാരിച്ചു.
സമാപന ചടങ്ങ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. ചിത്രലേഖ ഉദ്ഘാടനം ചെയ്തു. മലപ്പുറം എസ്.ഐ നിജീഷ് മുഖ്യപ്രഭാഷണം നടത്തി. ശിശുസംരക്ഷണ ഓഫീസർ ഷാജിത ആറ്റാശ്ശേരി, വനിതാ സംരക്ഷണ ഓഫീസർ ടി.എം ശ്രുതി എന്നിവർ സംസാരിച്ചു. കെ. ആശാമോൾ സ്വാഗതവും കെ. ഷീബ നന്ദിയും പറഞ്ഞു. ആലത്തൂർപടി പ്രിയദർശിനി കോളേജ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.