convention

വണ്ടൂർ: തൃക്കലങ്ങോട് ജില്ലാ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാബുരാജിന്റ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു തിരുവാലിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി എം. മോഹൻദാസ്; കാര്യപരിപാടികൾ വിശദീകരിച്ചു. സി. ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.
പി. സത്യൻ, ഒ.പി.ബിന്ദു, കെ.ജ്യോതിമോൾ, പ്രദീപ് കരിക്കാട്,, ഇ.ടി.നാരായണൻ, കെ.ദാമോധരൻ എം. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.