
മലപ്പുറം: വൈദ്യുതി ബോർഡിലെ ഒഴിവുള്ള ഇലക്ട്രിസിറ്റി വർക്കർമുതൽ അസി.എൻജിനീയർ വരെയുള്ള തസ്തികകൾ സ്ഥാനക്കയറ്റത്തിലൂടെയും പുതിയ നിയമനങ്ങളിലൂടെയും നികത്തണമെന്നും ക്ഷാമ ബത്തയും ലീവ് സറണ്ടർ അടക്കമുള്ള മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നും കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ഡെപ്യുട്ടി ജനറൽ സെക്രട്ടറി ടി.ശ്രീകുമാർ ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാതലത്തിൽ മഞ്ചേരി കെ.എസ്.എസ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ ഓഫീസിന് നടത്തിയ ധർണ്ണസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. അജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.