aliana

കോട്ടയ്ക്കൽ: ഹയർ സെക്കന്ററി വിഭാഗം ഓട്ടൻതുള്ളലിൽ അലൈന സുരേഷ് ഒന്നാമതെത്തിയപ്പോൾ അമ്മമ്മ ശാരദ ടീച്ചറുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പേരക്കുട്ടിയ്ക്ക് എല്ലാ പിന്തുണയും നൽകി എപ്പോഴും കൂടെ നിൽക്കുന്നത് ശാരദ ടീച്ചറാണ്. നർമ്മവും ആക്ഷേപ ഹാസ്യവും സാമൂഹിക വികശലനവും കൂട്ടിയിണക്കി അലൈന വേദി കീഴടക്കിയപ്പോഴും സദസിന് മുന്നിൽ അമ്മമ്മയായിരുന്നു.
പൊന്നാനി തൃക്കാവ് ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനിയാണ്. കലാമണ്ഡലം മോഹന കൃഷ്ണന്റെ കീഴിലായിരുന്നു പഠനം. യു.കെ.ജി മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓട്ടൻതുള്ളലിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഇന്ന് നടക്കുന്ന ചവിട്ടുനാടകത്തിലും മത്സരിക്കാനിറങ്ങുമ്പോഴും മനസ് നിറഞ്ഞ് കാണാൻ മുന്നിലുണ്ടാവുമെന്ന് വാക്ക് നൽകുന്നു.ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥനായ എ.എ.സുരേഷിന്റെയും അദ്ധ്യാപികയായ പി.ടി.ജിഷയുടെയും മകളാണ്.