
കോട്ടയ്ക്കൽ: പരിചമുട്ടിൽ ജൈത്രയാത്ര തുടർന്ന് തിരൂർ ഫാത്തിമ മാതാ. ഹൈസ്‌ക്കൂൾ വിഭാഗം പരിചമുട്ടിൽ തുടർച്ചയായ നാലാം തവണയാണ് ഫാത്തിമ മാതാ ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടുന്നത്. ബൈബിൾ കഥകളെ അടിസ്ഥാനമാക്കി കളരിയിലെ അടവുകളും പുതിയ ഈണത്തിന്റെ ചുവടുകളും ചിട്ടപ്പെടുത്തിയാണ് ഫാത്തിമ മാതാ പരിചമുട്ടിൽ വിജയത്തേര് തെളിയിച്ചത്. കഴിഞ്ഞ 10 വർഷമായി പരിചമുട്ടിൽ സ്‌കൂളിന് പരിശീലനം നൽകി വരുന്നത് ഇതേ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും തിരൂർ സ്വദേശിയുമായ പി.അഭിഷേകാണ്.