s

പരപ്പനങ്ങാടി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജാമിഅ അൽ ഹിന്ദ്, മിനി ഊട്ടി കീഴിലുള്ള സ്‌കൂൾ ഓഫ് ഖുർആൻ പരപ്പനങ്ങാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അൽ ഇത്ഖാൻ 2024' കലാമേള സമാപിച്ചു. പരപ്പനങ്ങാടി സലഫി സെന്ററിൽ സംഘടിപ്പിച്ച പരിപാടി വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ജോയിന്റ് കൺവീനർ മുജീബ് കെ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി തസ്ഫിയ, തബ്സിറ, നൂറാനി വായന, തിലാവ, കളറിംഗ്, കയ്യെഴുത്ത് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. അംജദ് മദനി പുളിക്കൽ ആശംസകളർപ്പിച്ചു സംസാരിച്ചു. ബഷീർ കാടെങ്ങൽ, അബ്ദുൽ കരീം പരപ്പനങ്ങാടി, സലിം എൻ കെ, സക്കരിയ്യ ഒട്ടുമ്മൽ, റഷീദ് എം സി സി, ആബിദ് ചിറമംഗലം എന്നിവർ സമ്മാന വിതരണം നടത്തി. അദ്ധ്യാപകരായ റഹീസ് കെ, സമീറ കൊടക്കാട്, ഖൈറുന്നിസ ഇ. ഹബീബ ഒട്ടുമ്മൽ, ഷാഹിദ പി, റസീന ഒട്ടുമ്മൽ, സഫൂറ, മുബഷിറ, മുസഫിദ തിരൂരങ്ങാടി എന്നിവർ നേതൃത്വം നൽകി.