d


പരപ്പനങ്ങാടി: നഴ്സറി അറ്റത്തങ്ങാടി റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഴ്സറി അറ്റത്തങ്ങാടി റോഡ് കർമ്മ സമിതി ഭാരവാഹികൾ നഗരസഭ ചെയർമാന് നിവേദനം നൽകി. ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്കടക്കം അപകടം സംഭവിക്കുന്നത് നിത്യസംഭവമാണ്. റോഡ് ഉടൻ നന്നാക്കി ഇതിന് അറുതി വരുത്തണമെന്ന് ഭാരവാഹികൾ ചെയർമാനോട് ആവശ്യപ്പെട്ടു.2025 മാർച്ചോട് കൂടി റോഡിന്റെ

ദുരവസ്ഥ ക്ക് പരിഹാരം കാണുമെന്ന് ചെയർമാൻ ഉറപ്പ് നൽകി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പരമേശ്വരന് അടിയന്തിര പ്രാധാന്യത്തോടെ ദ്രുതഗതിയിൽ റോഡ് പുനർ നിർമ്മാണത്തിനുള്ള നടപടികൾ ആരംഭിക്കാൻ ചെയർമാൻ നിർദ്ദേശം നൽകി.നിവേദക സംഘത്തിൽ മൂസ ഹാജി കറുത്തേടത്ത്, ഹംസക്കുട്ടി നരിക്കോടൻ, കൗൺസിലർ എൻ.കെ.ജാഫറലി, കുട്ട്യാവ.ടി, മനാഫ് താനൂർ, ടി.പി.നഫീസു, യൂസഫ് കൈനിക്കര പങ്കെടുത്തു.