team

കോട്ടയ്ക്കൽ: പുതുതായി മത്സര ഇനത്തിൽ ഉൾപ്പെടുത്തിയ അഞ്ച് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയെന്ന് അറിഞ്ഞപ്പോൾ പി.എച്ച്.എസ്.എസ് പന്തല്ലൂരിലെ താമരശ്ശേരി സ്വദേശിയായ മഞ്ജുഷ തന്റെ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കണമെന്ന് മനസ്സിലുറപ്പിച്ചു. ഇടുക്കിയിലെ കുമളിയിൽ പണിയർ ഗോത്ര വിഭാഗത്തിനിടയിലെ പളിയ നൃത്തം തന്നെ തിരഞ്ഞെടുത്തു. ഫലം വന്നപ്പോൾ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം.

വി.നന്ദന, കെ.പി.ആദിത്യ, ടി.ദിയ, കെ.വരദ, ഷോണ മറിയ സാജി, മിൻഷ, എ.അനന്യ, കെ.നവനീത്, പി.വൈഗ സതീഷ്, അനുദ്ര, പി.പ്രജോദ്, കെ.ഹെന ഫാത്തിമ എന്നിവരായിരുന്നു മത്സരാർത്ഥികൾ.

ഇടുക്കി സ്വദേശിയായ സുഹൃത്തിനെ ബന്ധപ്പെട്ട് ടീച്ചർ പളിയനൃത്തത്തെ കുറിച്ച് മനസ്സിലാക്കി. യൂട്യൂബിൽ നോക്കി ചലനങ്ങൾ കൃത്യമായി പഠിച്ചെടുത്തു. തുടർന്ന്, വിദ്യാർത്ഥികൾക്ക് പഠിപ്പിച്ച് കൊടുത്തു. ആദ്യം അല്പം ബുദ്ധിമുട്ടിയെങ്കിലും കഠിന പരിശ്രമത്തിലൂടെ പഠിച്ചെടുത്തു.വസ്ത്രാലങ്കാരം ഒരുക്കിയത് അദ്ധ്യാപിക നസ്മയും ചിത്രകലാ അദ്ധ്യാപകൻ പ്രവീ

ണും ചേർന്നാണ്.