
കോട്ടക്കൽ: അറബനയും കൈയിലേന്തി നൃത്തത്തിനൊപ്പം അറബനയിലും താളമിട്ട് അവതരിപ്പിച്ച ഹയർസെക്കന്ററി വിഭാഗം അറബനമുട്ട് മത്സരത്തിൽ പി.പി.എം.എച്ച്.എസ്.എസിന് തുടർച്ചയായ ഒന്നാം സ്ഥാനം ഇത് ആറാം തവണ. സബ്‌ജില്ലയിൽ നിന്നും അപ്പീലിലൂടെയാണ് ജില്ലയിലേക്ക് പ്രവേശനം ലഭിച്ചതെന്നത് വിജയം കൂടുതൽ മധുരമുള്ളതാക്കുന്നു. ഇത്തവണ ഹൈസ്‌ക്കൂൾ വിഭാഗത്തിലും ഇതേ സ്‌കൂളിനാണ് അറബനമുട്ടിൽ ഒന്നാംസ്ഥാനം ലഭിച്ചത്.
ശാദുലി കിത്താബിലെ വരികളുമായാണ് ഇവർ വേദി കീഴടക്കിയത്. ഡോ.കോയ കാപ്പാട് ആണ് ഈണം നൽകിയത്. സജാദ് വടകര, യാസർ വടകര ആണ് പരിശീലനം നൽകിയത്.
നൗഷിൻ നവേദ്, മുഹമ്മദ് ഷാമിൽ, മുഹമ്മദ് ഷിബിൻ, മുഹമ്മദ് ഷുഹൈസ്, മുഹമ്മദ് റനീം, കെ.സാഹിൽ, മുഹമ്മദ് അസൽ, മുഹമ്മദ് ഷാഹിദ്, അമൽ ഷഹ്സിം, മുഹമ്മദ് റസൽ ആണ് ടീമംഗങ്ങൾ.