nnnnn

കോട്ടക്കൽ: തന്റെ വിജയം പിതാവിനുള്ള ഗുരുദക്ഷിണയാണെന്ന്
യു.പി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ധനശ്രീ മുരളീധരൻ പറയുന്നു. 22 വർഷമായി നൃത്താദ്ധ്യാപകനായി ജോലി ചെയ്യുന്ന പിതാവ് മുരളീധരന്റെ കീഴിലാണ് ധനശ്രീ നൃത്തം അഭ്യസിക്കുന്നത്. പി.എസ്.എ യു.പി.എസ് കീഴാറ്റൂരിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ രണ്ട് തവണയും സബ്ജില്ലയിൽ മോഹിനിയാട്ട മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. എന്നാൽ, യു.പി വിഭാഗത്തിന് ജില്ലാതല മത്സരമില്ലാത്തതിന്റെ വിഷമം ഇത്തവണയാണ് ഈ കൊച്ചുമിടുക്കി തീർത്തത്. മൂന്നര വയസ്സിലാണ് നൃത്തപഠനം ആരംഭിച്ചത്. ജ്വാലയാണ് മാതാവ്.