gggg
.


മലപ്പുറം: ഹൈസ്‌കൂൾ വിഭാഗം തബലയിലും അഷ്ടപതിയിലും ഒന്നാമതെത്തി മക്കരപ്പറമ്പ് ജി.വി.എച്ച്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി എം. ഹരിഗോവിന്ദ്. തബലയിൽ കഴിഞ്ഞ തവണയും സംസ്ഥാന കലോത്സവത്തിൽ ഹരിഗോവിന്ദ് മത്സരിച്ചിരുന്നു. അഞ്ച് വർഷമായി പി.ഡി. രമേഷിന് കീഴിലാണ് തബല പരിശീലിക്കുന്നത്. അങ്ങാടിപ്പുറത്തെ വേണുഗോപാല മാരാരാണ് അഷ്ടപദി പരിശീലകൻ.
മുൻ വർഷങ്ങളിൽ ക്ലാസിക്കൽ മ്യൂസിക്കിൽ സംസ്ഥാന മത്സരങ്ങളിൽ വിജയിയായ ഏട്ടൻ ഹരികേശവനും പൂർണ പിന്തുണയുമായി കൂട്ടിനുണ്ട്.
സർവേ വകുപ്പിൽ ജോലി ചെയ്യുന്ന കൃഷ്ണൻ നമ്പൂതിരിയും അദ്ധ്യാപികയായ ഷീബയുമാണ് മാതാപിതാക്കൾ.