
കോട്ടക്കൽ: ഹൈസ്‌കൂൾ വിഭാഗം വയലിൻ വെസ്റ്റേൺ മത്സരത്തിൽ മൂന്നാം തവണയും ജില്ലയിൽ ഒന്നാമതെത്തി കോട്ടക്കൽ രാജാസിന്റെ സ്റ്റാറായിരിക്കുകയാണ് പത്താം ക്ലാസ് വിദ്യാർത്ഥി യു . ആർ ഹെലൻ.
മോട്ടോർ വെഹിക്കിൾ വകുപ്പിൽ സൂപ്രണ്ടായ അച്ഛൻ വേണുഗോപാലിന്റെ വയലിൻ സംഗീതം കേട്ട് വളർന്ന ഹെലന് ചെറുപ്പം മുതലേ വയലിൻ വാദനത്തിൽ താത്പര്യമുണ്ടായിരുന്നു. വയലിൻ മത്സരങ്ങളിൽ നിരവധി വിജയികളെ സമ്മാനിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വദേശി ജോയ് മാത്യൂ കണ്ണന്താനത്തിന് കീഴിലാണ് വർഷങ്ങളായി ഹെലൻ പരിശീലിക്കുന്നത്. ഹയർ സെക്കൻഡറി അദ്ധ്യാപികയായ ഇന്ദിരയാണ് മാതാവ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനിയൻ പിയാനോയിലും ഗിത്താറിലും പരിശീലനം നേടുന്നുണ്ട്.