d

കോട്ടക്കൽ :പനിക്കിടക്കയിൽ നിന്നും ജില്ലാ കലോത്സവത്തിനെത്തി ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി കൊട്ടുകര പി. പി. എം. എച്ച് .എസ്.എസിലെ ഇഷ മെഹ്രിൻ. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തിൽ ബി ഗ്രേഡ് നേടിയിരുന്നു. ഹയർ സെക്കൻഡറി അദ്ധ്യാപകനായ ബറോസ് കൊടക്കാട് മിമിക്രി കലാകാരനായിരുന്നു. എഡ്യു മിമിക്സ് റെയിൻ എന്ന പേരിൽ പിതാവ് നടത്തുന്ന മിമിക്രി എഡ്യൂക്കേഷൻ പരിപാടികളാണ് തന്നിൽ മിമിക്രിയോടുള്ള താല്പര്യം ഉണ്ടാക്കിയതെന്ന് ഇഷ പറഞ്ഞു. സഹോദരിയും മിമിക്രിയിൽ ജില്ലാ തലത്തിൽ ജേതാവാണ്. മിമിക്രി വേദിയിൽ ഇഷ അവതരിപ്പിച്ച വയനാട് ദുരന്തത്തിന്റെ മിമിക്രി കണ്ട് ദുരിതാശ്വാസക്യാമ്പിൽ ആ സമയത്ത് വൊളന്റിയറായി പ്രവർത്തിച്ചിരുന്ന അദ്ധ്യാപിക സദസ്സിൽ വച്ച് വിതുമ്പിയിരുന്നു. മുൻപ് സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിലും യു.പി വിഭാഗത്തിൽ മിമിക്രി,​ മോണോ ആക്ട് എന്നിവയിൽ ഇഷ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് അദ്ധ്യാപികയായ റംലയാണ് ഇഷയുടെ മാതാവ്