d

കോട്ടക്കൽ: കലാഭവൻ അഷറഫിന്റെ കുടുംബത്തിന് മിമിക്രി വീട്ടുകാര്യമാണ്. മകൾ ബിൻഷക്കു പിന്നാലെ മകൻ അബാനും കലോത്സവ വേദിയിലെ മിമിക്രിയുടെ കുത്തക കൈയടക്കുകയാണ്. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് കടകശ്ശേരി ഐഡിയൽ സ്‌കൂൾ വിദ്യാർത്ഥിയായ അബാൻ അഷറഫ് ഒന്നാം സ്ഥാനം നേടിയത്.
തുടർച്ചയായി മൂന്നാം തവണയാണ് അബാൻ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എച്ച്.എസ്.എസ് പരിചമുട്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ടീമിലും അബാൻ അംഗമാണ്. ബിൻഷ അഞ്ചു തവണ സംസ്ഥാന കലോത്സവത്തിൽ പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
രണ്ട് തവണ സംസ്ഥാന കലോത്സവത്തിലും കാലിക്കറ്റ് സർവകലാശാല ഇന്റർസോണിലും ജേതാവാണ് പൊന്നാനി സ്വദേശിയായ പിതാവ് കലാഭവൻ അഷറഫ്. മാതാവ് അദ്ധ്യാപികയായ ബുഷറ