
കോട്ടക്കൽ :അഭിനയം മാത്രമല്ല സംഗീതവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ചേരി ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ശ്രീദേവ് . സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ശ്രീദേവ് കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തി. മുൻപ് ചാനലുകളിൽ സംഗീത റിയാലിറ്റി ഷോകളിലും ശ്രീദേവ് മത്സരിച്ചിരുന്നു. സംഗീതത്തിൽ അമ്മ ശൈലജയാണ് ഗുരു. ശൈലജ 1995ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപാട്ടിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇത്തവണ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് ശ്രീദേവ്. പിതാവ് പ്രദീപ്.