kkk

കോട്ടക്കൽ : ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടത്തിൽ കൈവിട്ട ഒന്നാംസ്ഥാനം നാടോടിനൃത്തത്തിലൂടെ നേടിയ സന്തോഷത്തിലാണ് ചുങ്കത്തറ മാർത്തോമ എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി നഓമിക കൃഷ്ണ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മോഹിനിയാട്ടം മത്സരം തീർന്നത്. കൃത്യമായ ഉറക്കം പോലും ഇല്ലാതെയാണ് ഇന്നലെ രാവിലെ നാടോടി നൃത്തത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ നഓമിക ഒന്നാം സ്ഥാനം നേടിയിരുന്നു. കലാക്ഷേത്രം ഷിബുവും നിലമ്പൂരിലെ അൻവറുമാണ് നഓമികയുടെ ഗുരുക്കന്മാർ. മൂന്നര വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്നുണ്ട്. പിതാവ് കൃഷ്ണചന്ദ്രൻ. മാതാവ് നിഖില. അനിയൻ നിയോം കൃഷ്ണ.