കോട്ടക്കൽ: മൂന്ന് വയസ്സു മുതൽ ചെണ്ട നിത്യജീവിതത്തിന്റെ ഭാഗമാണ്. അനിരുദ്ധ് മാരാർക്ക് . കഴിഞ്ഞ വർഷവും തായമ്പക ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് എ ഗ്രഡും കരസ്ഥമാക്കിയിരുന്നു. മാറാക്കര എടക്കുട മാരാത്ത് അനിൽ കുമാറിന്റെയും രശ്മിയുടെയും മകനാണ് അനിരുദ്ധ് മാരാർ. അച്ഛൻ അനിൽകുമാർ കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനും കാടാമ്പുഴ ഭഗവതി ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളിലെ അടിയന്തര വാദ്യക്കാരനുമാണ്. മുത്തച്ഛൻ 86കാരനായ ഗോവിന്ദൻ കുട്ടി മാരാർ കാടാമ്പുഴ ക്ഷേത്രത്തിൽ സോപാന സംഗീതജ്ഞനാണ്. മണ്ണാർക്കാട് മോഹനനാണ് ആശാൻ.വീട്ടിൽ അച്ഛന്റെ ചിട്ടയായ പരിശീലനവും കൂടിയുണ്ട്. തൃത്താല കേശവപ്പൊതുവാൾ അച്ഛന്റ അമ്മാവനും പോരൂർ ഹരിദാസ് അനിരുദ്ധിന്റെ വല്യച്ഛനുമാണ്, അച്ഛന്റെ സഹോദരി അരുണ ആർ മാരാർ നർത്തകിയാണ്.