
കോട്ടക്കൽ: 'മോണോആക്ട് അവതരിപ്പിക്കാതെ' ഒന്നാംസ്ഥാനം നേടി പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി എസ്.ശ്രീലക്ഷ്മി. മോണോആക്ട് അവതരണത്തിനായി വിഷയം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥിക്ക്, വയനാട് ദുരന്തം വിഷയമായി നിർദ്ദേശിക്കുന്നതും എന്നാൽ, മറക്കാനാഗ്രഹിക്കുന്ന ദുരന്തങ്ങളെ ഓർമ്മിപ്പിച്ച് മോണോആക്ടിൽ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് അവൾ എത്തുന്നതുമാണ് പ്രമേയം. ആദ്യമായാണ് ശ്രീലക്ഷ്മി സംസ്ഥാനതലത്തിലേക്ക് മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ധ്യാപികയായ സവിതയുടെയും ശ്രീജിത്തിന്റെയും മകളാണ്. ജില്ലയിൽ മത്സരിച്ച ചമ്പു പ്രഭാഷണം, ഓടക്കുഴൽ, പാഠകം മത്സരങ്ങളിൽ എ ഗ്രേഡ് നേടി.