
കോട്ടക്കൽ: രണ്ട് ദിവസം മുമ്പ് വീണ് കാൽവിരലിനേറ്റ പരിക്കുമായാണ് എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിലെ സൻഹയും സംഘവും വേദിയിലെത്തിയത്. ബെന്യാമിന്റെ ആട് ജീവിതം ആസ്പദമാക്കിയായിരുന്നു മൂകാഭിനയം. അരങ്ങിൽ മത്സരിക്കുമ്പോഴും പലപ്പോഴും അസഹനീയമായ വേദന വകവെയ്ക്കാതെ സൻഹ അഭിനയിച്ചു. ഫലം വന്നപ്പോൾ ഒന്നാംസ്ഥാനം. ദർഷിത്ത്, ദിൽഷാദ് ആണ് പരിശീലകർ.