 
വളാഞ്ചേരി: ബി.ജെ.പി സംസ്ഥാന സമിതി അംഗവും കേന്ദ്ര നാളികേര വികസന ബോർഡിന്റെ മുൻ വൈസ് ചെയർമാനുമായ നാരായണൻ മാസ്റ്റർ അയ്യപ്പഭക്തർക്ക് അന്നദാനം നൽകുന്ന എസ്.എൻ.ഡി.പി യോഗം തിരൂർ യൂണിയന്റെ ആസ്ഥാന മന്ദിരമായ വട്ടപ്പാറയിലെ നാരായണഗിരി സന്ദർശിക്കുകയും അന്നദാന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ദൂരസ്ഥലങ്ങളിൽ നിന്നും ശബരിമല ലക്ഷ്യമാക്കി പോകുന്ന അയ്യപ്പഭക്തർക്ക് വളരെ നല്ല രീതിയിലും ഭക്തിപൂർവ്വമായ അന്തരീക്ഷത്തിൽ ഭക്ഷണം കൊടുക്കാൻ പറ്റിയ ഒരു സ്ഥാപനമാണിതെന്നും വളരെ അർപ്പണമനോഭാവത്തോടെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എല്ലാവരും ചെയ്യുന്നതെന്നും, ഇത്തരം പ്രവർത്തനങ്ങൾ ചെയ്തുവരുന്ന എസ്.എൻ.ഡി.പി യോഗത്തിനും കെ.ആർ ഗ്രൂപ്പിനും എല്ലാവിധ അഭിനന്ദനങ്ങളും ആശംസിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ എത്തിയ അദ്ദേഹത്തെ യോഗം ഡയറക്ടറും അന്നദാന കമ്മിറ്റി കൺവീനറുമായ ഷിജു വൈക്കത്തൂർ, യൂണിയൻ കൺവീനറും അന്നദാന കമ്മിറ്റി ചെയർമാനുമായ സുരേഷ് പൈങ്കണ്ണൂർ, അന്നദാന കമ്മിറ്റി ജോയന്റ് കൺവീനർ പൂതേരി മോഹൻദാസ്, രാജൻ മാഷ് കുറ്റിപ്പുറം, മണി വസതി എന്നിവർ ചേർന്ന് സ്വീകരിച്ചു.