irulanritham
ടീം അംഗങ്ങൾ

കോട്ടക്കൽ: ആദ്യമായി സംസ്ഥാന തലത്തിലേക്ക് ജില്ലയിൽ നിന്ന് ഹയർ സെക്കൻഡറി വിഭാഗം ഇരുളനൃത്തത്തിൽ പങ്കെടുക്കുക എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്രയിലെ വിദ്യാർത്ഥികൾ. അട്ടപ്പാടിയിലെ ഗ്രോത്ര വർഗക്കാരുടെ പരമ്പരാഗത നൃത്ത ഇനമാണിത്. അട്ടപ്പാടിയിലെ ഗ്രോത്ര വിഭാഗത്തിൽപ്പെട്ട അനുപ്രശോഭിനിയാണ് നൃത്തം അഭ്യസിപ്പിച്ചത്. യൂട്യൂബ് നോക്കിപ്പഠിച്ചാണ് സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കാനെത്തിയത്. എന്നാൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതൽ ശാസ്ത്രീയമായി അഭ്യസിക്കണമെന്ന ചിന്തയിലാണ് അനുപ്രശോഭിനെ സമീപിച്ചത്.
പുതിയ ഇനമായതിനാൽ പഠിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. അനാമിക, അനുരഞ്ജന, അനശ്വര, ആദിത്യ, ശ്രേയ, കാർത്തിക, ആദർശ്, കശ്യപ്, കൃപ, വൈഗ, വിനീഷ, അശ്വിനി ആണ് ടീമംഗങ്ങൾ.