മലപ്പുറം: മങ്കട അഗ്രികൾച്ചറൽ ആന്റ് ജനറൽ മാർക്കറ്റിംഗ് കോ-ഓപ് സൊസൈറ്റി ഉത്പന്നമായ 'മാംസ്' ഹെയർ കെയർ ഓയിൽ മന്ത്രി വി.അബ്ദുറഹിമാൻ സിനിമാ താരം എൻ.പി. നിസക്ക് നൽകി പുറത്തിറക്കി. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് മോഹനൻ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സൂര്യനാരായണൻ സംസാരിച്ചു. സംഘം സെക്രട്ടറി എം. സരീഷ് സ്വാഗതവും ഡയറക്ടർ എൻ.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. സംഘം ഡയറക്ടർമാരായ വി.പി.അയ്യപ്പൻ, കെ.കൃഷ്ണൻ കുട്ടി, സി.കൃഷ്ണകുമാർ, പി.മുഹമ്മദ് മുസ്തഫ, എം.പുഷ്പലത, റീന കരുവള്ളി, ഉമ്മർ പാറയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.