
പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും തിരുവേഗപ്പുറ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ദിനാചരണം നടത്തി. ഡോ.എം.ആർ.ജ്യോതിക വിദ്യാർത്ഥികളുടെ ആരോഗ്യവും ആയുർവേദവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. തിരുവേഗപ്പുറ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. പവിത്രൻ ആമുഖ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ കെ.ഹരിദാസൻ, ബൈജു കോട്ടയിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.കെ.ഷംസുദ്ദീൻ, ആയുർവേദ ഫാർമസിസ്റ്റ് വി.എ.വിപിൻരാജ്, എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് മുഹ്സിൻ, ശ്രേയ സുരേഷ് എന്നിവർ പങ്കെടുത്തു.