
മണ്ണാർക്കാട്: തൊഴിലാളികളുടെ ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും കുടിശിക തീർത്ത് നൽകണമെന്ന് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് (യു.ഡബ്ല്യു.ഇ.സി) മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.മുരളീധരൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ പി.ആർ.സുരേഷ്, പി.അഹമ്മദ് അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ഒ.സജീബ്, നാസർ കാപ്പുങ്ങൽ, ഓങ്ങല്ലൂർ ഹംസ, ടി.കെ. ഇപ്പു, ജലീൽ കുളമ്പൻ, പി.അഹമ്മദ് സുബൈർ, മഹ്ഫൂസ് റഹീം എന്നിവർ സംസാരിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചും തൊഴിലാളികളുടെ പെൻഷൻ കുടിശിക കൊടുക്കാതെയും ഇടതുസർക്കാർ കടുത്ത അനീതിയാണ് തൊഴിലാളിവർഗ്ഗത്തോട് കാണിക്കുന്നതെന്നും കൺവെൻഷൻ ആരോപിച്ചു.