മണ്ണാർക്കാട്: ഇന്ദിരാഗാന്ധിയുടെ 40-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാർകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും രക്തദാനം നടത്തി. 60 പേരാണ് മണ്ണാർക്കാട് താലൂക്ക് ഗവ.ആശുപത്രിയിലെത്തി രക്തദാനത്തിൽ പങ്കാളികളായത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മറ്റു നേതാക്കളായ വി.വി.ഷൗക്കത്തലി, പി.മുത്തു, എ.അസൈനാർ, ശശിധരൻ, ഹബീബുള്ള അൻസാരി, സക്കീർ തയ്യിൽ, സി.ജെ.രമേഷ്, സതീശൻ താഴത്തേതിൽ, പൂതാനി നസീർ ബാബു, വി.പ്രീത എന്നിവർ നേതൃത്വം നൽകി. 27 തവണ രക്തദാനം നടത്തിയ സി.ജെ.രമേഷിനെ യോഗത്തിൽ ആദരിച്ചു.