ksspa
കെ.എസ്.എസ്.പി.എ പല്ലശ്ശന മണ്ഡലം വാർഷിക സമ്മേളനത്തിൽ നിന്ന്

കൊല്ലങ്കോട്: കെ.എസ്.എസ്.പി.എ പല്ലശ്ശന മണ്ഡലം വാർഷിക സമ്മേളനം മുൻ കെ.പി.സി.സി അംഗം വി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. പി.വി.മഹേഷ്, കെ.രാമനാഥൻ, പി.സുബ്രഹ്മണ്യൻ, എ.ശിവരാമൻ, പി.എസ്.രാമനാഥൻ, ആർ.രാധാകൃഷ്ണൻ, കെ.വിജയൻ, ലത മേനോൻ, സത്യഭാമ, എൻ.ചന്ദ്രൻ, വി.വിനേഷ് കുമാർ, എസ്.സുധാകരൻ, കെ.തങ്കസ്വാമി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: എ.വാസു(പ്രസിഡന്റ് ), ആർ.ശരവണൻ, എം.വേലായുധൻ, ആർ.പ്രദീഷ്‌കുമാർ(വൈസ് പ്രസിഡന്റുമാർ), , എസ്.സുധാകരൻ(സെക്രട്ടറി), എസ്. ബാലകൃഷ്ണൻ(ട്രഷറർ).