ksspa

ശ്രീകൃഷ്ണപുരം: പെൻഷൻകാർക്ക് നൽകാനുള്ള നാല്പത് മാസത്തെ ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.എ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ ശ്രീകൃഷ്ണപുരം സബ് ട്രഷറിക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.ഡി.മണികണ്ഠൻ, വി.കെ.വാസുദേവൻ, ജി.കെ.ബാബു നാരായണൻ, വി.ഉണ്ണികൃഷ്ണൻ, ഓമന ഉണ്ണി, പി.വി.ശശിധരൻ, പി.കെ.അബ്ദു, എ.ജ്ഞാനാംബിക, കെ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിനു മുന്നോടിയായി പ്രകടനവും നടന്നു.