sports

കൊപ്പം: എറണാകുളത്ത് ഇന്ന് മുതൽ ആരംഭിക്കുന്ന ആദ്യ ഒളിമ്പിക്സ് മോഡൽ സംസ്ഥാന കായികമേളയുടെ ദീപശിഖാ പ്രയാണം പാലക്കാട് ജില്ലയിൽ പ്രവേശിച്ചു. ദീപശിഖയ്ക്ക് പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം കൊപ്പം ടൗണിൽ നിന്നും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആരംഭിച്ച് കൊപ്പം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുനിജ, ഡയറ്റ് പ്രിൻസിപ്പൽ പി. ശശിധരൻ, പട്ടാമ്പി എ.ഇ.ഒ ആർ.പി.ബാബുരാജ്, ജില്ലാ കായികവേദി സെക്രട്ടറി പി.വി.സുവിത് കുമാർ, ജില്ലാ കോഡിനേറ്റർ ജിജി ജോസഫ്, സ്‌കൂൾ പ്രധാനാദ്ധ്യാപിക കെ.ടി.ജലജ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ടി.ഷാജി, എസ്.എം.സി ചെയർമാൻ ടി.കെ.സാജിദ്, പി.ടി.എ വൈസ് പ്രസിഡന്റ് ടി.കെ.അബ്ദുൾ ഷുക്കൂർ തുങ്ങിയവർ നേതൃത്വം നൽകി.