sandeep-warrier

പാലക്കാട്: സി.പി.എമ്മുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സന്ദീപിന്റെ അസാന്നിദ്ധ്യം പാലക്കാട് മുഖ്യപ്രചാരണമാകുന്നതിനിടെയാണ് പ്രതികരണം. പാർട്ടി വിടുമെന്നത് മാദ്ധ്യമ സൃഷ്ടിയാണെന്നത് സന്ദീപും ബി.ജെ.പി നേതൃത്വവും ഒരുപോലെ തള്ളി. അതേസമയം,പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും സി.പി.എമ്മിന്റെ പാലക്കാട്ടെ മുതിർന്ന നേതാവുമായി സന്ദീപ് ചർച്ച നടത്തിയെന്നാണ് വിവരം.