
പട്ടാമ്പി: വല്ലപ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഒരുക്കം പഠനക്യാമ്പും പഞ്ചായത്ത് ലീഗ് ഓഫീസ് നിർമ്മാണ പ്രഖ്യാപന ഫണ്ട് കളക്ഷൻ ഉദ്ഘാടനവും ഗോബൽ കെ.എം.സി.സി മെമ്പർഷിപ്പ് കാർഡ്, മരുന്നു വിതരണ ഫണ്ട് കളക്ഷൻ പ്രഖ്യാപനവും വല്ലപുഴ സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് എം.ടി.അബ്ദുൽ സലാം അദ്ധ്യക്ഷനായി. സംസ്ഥാന മുസ്ലിം ലീഗ് സെക്രെട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി കാർഡ് വിതരണവും മരുന്ന് വിതരണ ഫണ്ട് സ്വരൂപണ പ്രഖ്യാപനും പഞ്ചായത്ത് ലീഗ് ഓഫീസ് നിർമ്മാണ പ്രഖ്യാ പനവും ജില്ലാ ലീഗ് പ്രസിഡന്റ് മരക്കാർ മാരായമംഗലം നിർവഹിച്ചു. ഈ മുസ്തഫ, അഡ്വ.മുഹമ്മദലി മാറ്റാംതടം, അഡ്വ.എ.എ.ജമാൽ, എം.ടി.കുഞ്ഞു മുഹമ്മദ്, കബീർ കളത്തിൽ, ടി. പി.ഹസൈനു ഹാജി, പി.കെ.മുത്തു ക്കോയ തങ്ങൾ, സി.കെ.സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.