blood
blood

മണ്ണാർക്കാട്: നാഷണൽ സർവീസ് സ്‌കീം 'ജീവദ്യുതി' പദ്ധതിയുടെ ഭാഗമായി കല്ലടി അബ്ദു ഹാജി ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി.സാദിഖ് അധ്യക്ഷനായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ഹബീബ് റഹ്മാൻ, മണ്ണാർക്കാട് ക്ലസ്റ്റർ കൺവീനർ യൂസഫലി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സാജിദ് ബാവ, ബാബു ആലായൻ, സി.പി.വിജയൻ, സി.എച്ച്.സമീറ, എം.പി.ഷംജിദ്, കെ.പി.നൗഫൽ, എസ്.എൻ. ദിവ്യ എന്നിവർ സംസാരിച്ചു.