ചിറ്റൂർ: ഇന്നാരംഭിക്കുന്ന ചിറ്റൂർ ഉപജില്ല കലോത്സവം കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഹൈസ്‌കൂളിൽ ജില്ലാ കളക്ടർ എസ്.ചിത്ര ഉദ്ഘാടനം ചെയ്യും. 5,6,7,8, തീയതികളിൽ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഹൈസ്‌കൂൾ, ഗവ. യു.പി സ്‌കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവം നടക്കുന്നത്. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ തലങ്ങളിൽ 88 സ്‌കൂളുകളിൽ നിന്നായി 4880 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും. ജനറൽ കലോത്സവം, അറബിക്, സംസ്‌കൃതം, തമിഴ്, ഉറുദു, ഹിന്ദി വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും.