bjp

പാലക്കാട്: സന്ദീപ് വാര്യരുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയിൽ ഒരു പ്രശ്നവുമില്ല. പരിഹരിക്കപ്പെടാത്ത പ്രശ്നമൊന്നും ഇപ്പോൾ പാർട്ടിയിലില്ല. ഇപ്പോഴത്തെ വിവാദങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചചെയ്യേണ്ട വിഷയമല്ല.

കാര്യങ്ങൾ പാർട്ടി വേദികളിലാണ് ചർച്ച ചെയ്യേണ്ടത്. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒന്നും വിശദമാക്കാൻ ആഗ്രഹിക്കുന്നില്ല. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാദ്ധ്യമങ്ങൾ വേവലാതിപ്പെടുന്നത്. തന്റെ ജോലിയും അതല്ല. തങ്ങൾ എയറിലല്ല, ഭൂമിയിലാണ്. അണികളുടെ ആശങ്കയെക്കുറിച്ച് എന്തിനാണ് മാദ്ധ്യമങ്ങൾ വേവലാതിപ്പെടുന്നത്. ടെലിവിഷൻ മുറികളിലോ സാമൂഹ മാദ്ധ്യമങ്ങളിലോ ചർച്ചചെയ്ത് തീരുമാനങ്ങളെടുക്കുന്ന പാർട്ടിയല്ല ബി.ജെ.പി. എല്ലാ കാര്യങ്ങളും ജനങ്ങളോട് വ്യക്തമാക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. അത് 23ന് ബോധ്യമാകും. തിരഞ്ഞെടുപ്പ് തീയതി നീട്ടിവച്ചത് തങ്ങൾക്ക് സഹായകമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

 പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളിൽ മാ​റ്റി​ല്ല​:​ ​സ​ന്ദീ​പ് ​വാ​ര്യർ

താ​ൻ​ ​ഉ​ന്ന​യി​ച്ച​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ടാ​ത്ത​ത് ​സം​ബ​ന്ധി​ച്ച് ​പ്ര​വ​ർ​ത്ത​ക​രും​ ​സ​മൂ​ഹ​വും​ ​വി​ല​യി​രു​ത്തു​മെ​ന്ന് ​സ​ന്ദീ​പ് ​വാ​ര്യ​ർ.​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മാ​റ്റം​ ​ഉ​ണ്ടാ​വേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടി​ല്ല.​ ​സ​ന്ദീ​പി​നെ​തി​രെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​ന​ട​പ​ടി​ ​മ​തി​യെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം.​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നാ​യി​രു​ന്നു​ ​കൃ​ഷ്ണ​ദാ​സ് ​പ​ക്ഷ​ത്തി​ന്റെ​ ​ആ​വ​ശ്യം.​ ​എ​ന്നാ​ൽ​ ​ത​ത്കാ​ലം​ ​ന​ട​പ​ടി​ ​വേ​ണ്ടെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലാ​ണ് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ.
അ​തേ​സ​മ​യം​ ​സ​ന്ദീ​പ് ​വാ​ര്യ​രെ​ ​അ​നു​ന​യി​പ്പി​ക്കാ​ൻ​ ​ആ​ർ.​എ​സ്.​എ​സ് ​-​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​ശ്ര​മി​ക്കു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​വ് ​എ.​ജ​യ​കു​മാ​ർ​ ​സ​ന്ദീ​പു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​താ​ൻ​ ​ഉ​ന്ന​യി​ച്ച​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് ​ച​ർ​ച്ച​ക്കു​ശേ​ഷം​ ​സ​ന്ദീ​പ് ​പ്ര​തി​ക​രി​ച്ച​ത്.​ ​എ​ല്ലാം​ ​ശ​രി​യാ​കു​മെ​ന്നാ​ണ് ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​പി.​ആ​ർ.​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​പ്ര​തി​ക​ര​ണം.