 
വടക്കഞ്ചേരി: ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കിഴക്കഞ്ചേരി കാരപ്പാടത്താണ് വ്യാപക നാശനഷ്ടം. കാരപ്പാടം വെമ്പിലി വീട്ടിൽ ഗംഗാധരന്റെ വീട്ടിലാണ് വ്യാപക നാശം സംഭവിച്ചത്. പുലർച്ചെ ഒന്നരയോടെയുണ്ടായ മിന്നലിൽ വീടിന്റെ ചുമരും കോൺക്രീറ്റ് ഭിത്തിയും വിണ്ടുകീറി. വീട്ടുമുറ്റത്തെ തെങ്ങിനും തീ പിടിച്ചു. ആളപായം സംഭവിക്കാത്തത് ആശ്വാസകരമായി. ഗംഗാധരന്റേതുൾപ്പെടെ സമീപത്തെ 12 വീടുകളിലെ ടി.വി, ഫാൻ, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുതോപകരണങ്ങളും മിന്നലിൽ നശിച്ചു. വയറിംഗും തകരാറിലായി. വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.