award
ദുബായിൽ നടന്ന ചടങ്ങിൽ ഡോ.പ്രകാശ് ദിവാകരൻ പുരസ്‌കാരം സ്വീകരിക്കുന്നു

പാലക്കാട്: അരുണാചൽ പ്രദേശിലെ ഹിമാലയൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലറും പുനെ വിദ്യാതിലക് കോളേജ് മേധാവിയുമായ പ്രൊഫ. ഡോ. പ്രകാശ് ദിവാകരന് ഗോൾഡൻ എയിം മോസ്റ്റ് ഐക്കണിക് ഗ്ലോബൽ എഡ്യൂക്കേഷൻ ലീഡർ 2024 അവാർഡ്. വിദ്യാഭ്യാസ രംഗത്തെ മികവുറ്റ പ്രവർത്തനം കൊണ്ട് ശ്രദ്ധേയനായ പ്രകാശ് ദിവാകരൻ ദുബായിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയിലും മറ്റ് അക്കാദമിക രംഗത്തും നൽകിയ നേതൃത്വപരമായ സംഭാവനകൾക്കാണ് അന്താരാഷ്ട്ര പുരസ്‌കാരം. ആലപ്പുഴ കായംകുളം, പുതുപ്പള്ളി സ്വദേശിയാണ് ഡോ.പ്രകാശ് ദിവാകരൻ.