
പട്ടാമ്പി: തന്നെ പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ച് കൊടുക്കുമ്പോഴ് മനുഷ്യത്വം രൂപപ്പെടുന്നതന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കപ്പൂർ ദാറുൽ ഉലൂം സ്‌കൂളിൽ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
കെ.വി.സൈയ്ത് മുഹമ്മദ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എ.ഷഹർബാൻ, അലി കുമരനല്ലൂർ, കെ.പി.മുഹമ്മദലി, കെ.കെ.സൽമ, കെ.പി.ലിജിന അലി തുടങ്ങിയവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ബികോം പരീക്ഷയിൽ പൊന്നാനി എം.ഇ.എസ് കോളേജിലെ ടോപ്പ് വിന്നറായ ജുമാന ഷെറിനെ ചടങ്ങിൽ അനുമോദിച്ചു. കലോത്സവം ഇന്ന് സമാപിക്കും. ഗായകൻ സലീം കൊടിയത്തൂറിന്റെ ഗാനാ ലാപനവും ഉണ്ടാകും.