class
ചിറ്റൂർ ഗവ: ടെക്നിക്കൽ ഹൈസ്‌കൂളിൽ നടന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള കൗൺസിലിംഗ് ക്ലാസ്സ് പ്രിയ വേണുഗോപാൽ നയിക്കുന്നു.

ചിറ്റൂർ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ചിട്ടയായ പഠനരീതി പ്രാപ്തമാക്കുക, പരീക്ഷ പേടിയും മാനസിക സംഘർഷവും ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കൗൺസിലിംഗ് സംഘടിപ്പിച്ചത്. ഇതിനൊപ്പം കൗമാര പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ക്ലാസും ഇവർക്ക് നൽകി. 118 വിദ്യാർത്ഥികൾ പങ്കെടുത്തു. പാലക്കാട് ഐ.സി.ഡി.എസിലെ പ്രിയ വേണുഗോപാൽ ക്ലാസ് നയിച്ചു. ടി.എച്ച്.എസ് സൂപ്രണ്ട് ലിബുകുമാർ, എൻജിനീയറിംഗ് ഇൻസ്ട്രക്ടർ രാജേഷ് എന്നിവർ സംസാരിച്ചു.