rahul-mankoottathil

പാലക്കാട്: കെ.പി.എം ഹോട്ടലിൽ നിന്നിറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

''ചില കാര്യങ്ങൾ ഷാഫിയുമായി സംസാരിക്കാനുണ്ടായിരുന്നു. പ്രസ് ക്ലബിനു മുന്നിൽവച്ച് ഷാഫി പറമ്പിലിന്റെ വാഹനത്തിൽ നിന്നിറങ്ങി സ്വന്തം വാഹനത്തിൽ കയറി. അവിടെ നിന്ന് കെ.ആർ ടവറിനടുത്തെത്തിയശേഷം നീലപ്പെട്ടി പേഴ്സണൽ ഹാൻഡ് ബാഗ് അടക്കം സുഹൃത്തിന്റെ ഇന്നോവ കാറിൽ കയറ്റി. സ്വന്തം വാഹനം സർവീസ് ചെയ്യാൻ കൊടുത്തു. തുടർന്ന് ഇന്നോവയിലാണ് കോഴിക്കോട്ടേക്ക് പോയിവന്നത്.""- രാഹുൽ പ്രതികരിച്ചു.

അസ്മ ടവറിൽ 312ാം മുറിയിലാണ് താസിച്ചത്. പ്രവീൺ കുമാർ എന്ന ആ സുഹൃത്തിന്റെ ഇന്നോവയിൽ അദ്ദേഹത്തിന്റെ ഡ്രൈവറുടെ കൂടെ ഹോട്ടലിൽ നിന്നിറങ്ങിയാണ് കാന്തപുരം ഉസ്താദിനെ കാണാൻ പോയത്. നുണ പരിശോധനയ്ക്കടക്കം വിധേയനാകാൻ താൻ തയ്യാറാണെന്നും സംഭവദിവസത്തെ മന്ത്രി എം.ബി. രാജേഷിന്റെ ഫോൺ കാൾ പരിശോധിക്കണമെന്നും രാഹുൽ പറഞ്ഞു.

 പ​രാ​തി​ ​ന​ൽ​കി​ ​വ​നി​താ​ ​നേ​താ​ക്കൾ

​കെ.​പി.​എം​ ​ഹോ​ട്ട​ലി​ലെ​ ​പാ​തി​രാ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​ ​കോ​ൺ​ഗ്ര​സ് ​വ​നി​താ​ ​നേ​താ​ക്ക​ൾ.​ ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​അം​ഗം​ ​അ​ഡ്വ.​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​നും​ ​ബി​ന്ദു​ ​കൃ​ഷ്ണ​യു​മാ​ണ് ​ഡി.​ജി.​പി​ക്കു​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​വ​നി​താ​ ​പൊ​ലീ​സ് ​ഇ​ല്ലാ​തെ​ ​മു​റി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നും​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യാ​ണ് ​പൊ​ലീ​സ് ​ഇ​ട​പെ​ട്ട​തെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​ ​സം​ഭ​വ​ത്തി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.