പട്ടാമ്പി: എസ്.ഡി.പി.ഐ തൃത്താല മണ്ഡലത്തിലെ ബ്രാഞ്ച്, പഞ്ചായത്ത്, മണ്ഡലതല ഭാരവാഹികൾക്ക് ലീഡ് വൺ ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ തൃത്താല അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ ഡോ. സി.എച്ച്.അഷറഫ്, അഹമദ്, വി.ടി.ഇക്രാമുൽ ഹഖ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് ഷഹീർ ചാലിപ്പുറം, മണ്ഡലം സെക്രട്ടറി താഹിർ കൂനം മൂച്ചി, ട്രഷറർ മുസ്തഫ ആലൂർ, ജോയിൻ സെക്രട്ടറി മൻസൂർ കപ്പൂർ, വൈസ് പ്രസിഡന്റ് അഷറഫ് പള്ളത്ത് എന്നിവർ സംസാരിച്ചു.