പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ 540 പേർ ആയുധങ്ങൾ സറണ്ടർ ചെയ്തു. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാണ് ജില്ലയിൽ ലൈസൻസ് നൽകിയിട്ടുള്ള ആയുധങ്ങളും തോക്കുകളും സറണ്ടർ ചെയ്യുന്നത്. ജില്ലാ കളക്ടർ, സൂപ്രണ്ട് ഓഫ് പൊലീസ് എന്നിവർ അംഗങ്ങളായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആകെ 638 ആയുധങ്ങൾക്കാണ് ജില്ലയിൽ ലൈസൻസ് നൽകിയിട്ടുള്ളത്. ഇതിൽ ദേശീയ റൈഫിൾസ് അസോസിയേഷൻ, സമാനമായ വിവിധ തലങ്ങളിലുള്ള അസോസിയേഷനുകൾ എന്നിവയിൽ അംഗത്വമുള്ള സ്‌പോർട്സ് ലൈസൻസ് ഉള്ളവരെയും ദേശസാൽകൃത ബാങ്കുകളുടെ സുരക്ഷാ ഉദ്യോഗസ്ഥരെയും നിബന്ധനകൾക്ക് വിധേയമായി സറണ്ടർ ചെയ്യാനുള്ള തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.