bee
തേനീച്ചക്കൂടുമായി അബ്ബാസ്

പട്ടാമ്പി: കണ്ടേങ്കാവിൽ യാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ച പെരുംതേനീച്ചയുടെ ഭീമൻ കൂട് നീക്കി. കണ്ടേങ്കാവ് ജുമാ മസ്ജിദിന് പിന്നിലെ റോഡരികിലെ മരത്തിന് മുകളിലാണ് പെരുംതേനിച്ച കൂട് കൂട്ടിയത്. നാട്ടുകാരുടെ ശ്രദ്ധയിൽ പെടാതിരുന്നതിനാൽ കഴിഞ്ഞ ദിവസം പറമ്പിൽ കാട് വെട്ടുന്ന സമയത്ത് കൂടിളകുകയും പൊന്ത വെട്ടിയവരെ തേനീച്ച കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ
തേനീച്ചക്കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനായ കൈപ്പുറം അബ്ബാസിനെ വിളിച്ച് വരുത്തി. അബ്ബാസ് മരത്തിന് മുകളിൽ കയറി ഒന്നരമീറ്ററോളം നീളമുള്ള കൂട് നീക്കം ചെയ്യുകയായിരുന്നു.