നെന്മാറ: 14-ാമത് ജെംസ് ഇന്ത്യ ക്വിസ് ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്നു. ഗംഗോത്രി ട്രസ്റ്റി ട്രസ്റ്റ് പ്രസിഡന്റ് എൻ.എം.വിജയഗോപാലൻ മുഖ്യാതിഥിയായി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജെ.ജയശ്രീ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ആർ.ക്ലമരാജ്, എം.സീമ എന്നിവർ സംസാരിച്ചു. വിജയികൾ: ഒന്നാം സമ്മാനം: കെ.ആർ.ധനഞ്ജയ്, ആർ.അഭിജിത്ത് ചിന്മയ വിദ്യാലയം, പല്ലാവൂർ. രണ്ടാം സമ്മാനം: ജോത്സ്ന ജോയ്, അമാന സക്കീർ സെന്റ് മേരീസ് പബ്ലിക് സ്‌കൂൾ, മംഗലം ഡാം. മൂന്നാം സമ്മാനം: എസ്.സഞ്ജന, ജി.എ.വിജയലക്ഷ്മി ഭാരതി തീർത്ഥ വിദ്യാലയം, പാലക്കാട്.