fire

ചിറ്റൂർ: വടകരപ്പതി കെരാംപാറ, ലാലാകാട് കറുപ്പ്സ്വാമിയുടെ 50 അടി താഴ്ച്ചയുള്ള കാടു മൂടി കിടക്കുന്ന കിണറ്റിലകപ്പെട്ട ഗർഭിണിയായ പശുവിനെയാണ് ചിറ്റൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ സി.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ആർ.രമേഷ്, പി.സി.ദിനേഷ് എന്നിവർ റോപ്പിന്റെ സഹായത്തോടെ കിണറ്റിലിറങ്ങിയും മറ്റു സേനാംഗങ്ങളടേയും ജെ.സി.ബിയുടേയും സഹായത്താൽ സാഹസികമായാണ് പശുവിനെ രക്ഷിച്ചത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ഐ.അബ്ദുൾ നാസർ, പി.എം.മനു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ട്രെയ്നി വി.എച്ച്.അജ്നാസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ വി.ആർ.രമേഷ് തുടങ്ങിയവർ പങ്കെടുത്തു.