
പാലക്കാട്: പത്തനംതിട്ട സ്വദേശിയായിട്ടുള്ള പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സി.പി.എം പത്തനംതിട്ട ജില്ലാഘടകം പിന്തുണ നൽകിയത് ഡീലിന്റെ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് പാലക്കാട്ടുകാർ തിരിച്ചറിയും. കോൺഗ്രസും സി.പി.എമ്മും ആയിട്ടുള്ള അന്തർധാര ഉച്ചസ്ഥായിയിൽ നിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട സി.പി.എമ്മിന്റെ ഫേസ്ബുക്ക് പേജിൽ വന്ന രാഹുലിനെ വിജയിപ്പിക്കണമെന്ന പോസ്റ്റെന്നും സുരേന്ദ്രൻ പറഞ്ഞു.