പാലക്കാട്: വാളയാർ രണ്ടാം വിള നെൽക്കൃഷിക്കുള്ള ജലവിതരണ തിയതി നിശ്ചയിക്കുന്നതിനായി പദ്ധതി പ്രദേശത്തെ കർഷകരുടെ കനാൽ കമ്മിറ്റി യോഗം വാളയാർ ഡാം സെക്ഷൻ ഓഫീസിൽ നവംബർ 14ന് രാവിലെ 1 നും പാറ വാളയാർ കനാൽ സെക്ഷൻ ഓഫീസിൽ നവംബർ 15ന് രാവിലെ 11നും നടക്കും. ഇതു സംബന്ധിച്ച് ചിറ്റൂർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ കിരൺ എബ്രഹാം തോമസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. രണ്ടാംവിള ജലസേചനം, കനാൽ നവീകരണം, ഡാം സ്റ്റോറേജ് എന്നിവ യോഗത്തിൽ വിലയിരുത്തി. ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ പി.അരുൺ, അസിസ്റ്റന്റ് എൻജിനീയർമാരായ വി.ആർ.അനീഷ്, അനിൽകുമാർ, ഓവർസിയർമാരായ ബാലചന്ദ്രൻ, റിയാസ്, പ്രസാദ്, വാളയാർ പദ്ധതി ഉപദേശക സമിതി അംഗങ്ങളായ എസ്.ഉദയപ്രകാശ്, എൻ.ബാബു തുടങ്ങിയവർ പങ്കെടുത്തു.