കൊല്ലങ്കോട്: രഹസ്യവിവരത്ത് തുടർന്ന് കൊല്ലങ്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാന്തും സംഘവും നടത്തിയ പരിശോധനയിൽ പത്ത് ലിറ്റർ വാഷും 750 മില്ലി വാറ്റ് ചാരായവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവായൂർ കമ്മാന്തറ ചുണ്ടക്കാട് വീട്ടിൽ പ്രദീപിനെ(45) അറസ്റ്റു ചെയ്തു. വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട്, കൊടുവായൂർ പ്രദേശങ്ങളിൽ വ്യാജമദ്യം നിർമ്മിച്ച് വില്പന നടത്തുന്ന സംഘം വ്യാപകമായതായി നാട്ടുകാർ പറയുന്നു. സമീപ ദിവസങ്ങളിലായി കൊല്ലങ്കോട് റെയിഞ്ചിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്.