website
നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ ജനത ജേണൽ ആരംഭിച്ച പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് നിർവഹിക്കുന്നു.

പട്ടാമ്പി: നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ ജേണലിസം വിദ്യാർത്ഥികൾ ആരംഭിച്ച മീഡിയ ക്ലബ്ബിന്റെ ജനത ജേണൽ വെബ്‌സൈറ്റ് പ്രിൻസിപ്പൽ എസ്.ജൂഡ് ലൂയിസ് ഉദ്ഘാടനം ചെയ്തു. ജനത ജേണൽ ഡിജിറ്റൽ ഇ-പേപ്പറിനും യൂട്യൂബ് ചാനലിനും പുറമെയാണ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുള്ളത്. ജേണലിസം വിദ്യാർത്ഥി ലസിൻ അഹമ്മദാണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തത്. ജനതാ ജേണലിന്റെ പുതിയ ഐ.ഡി കാർഡും ചടങ്ങിൽ വിതരണം ചെയ്തു. അദ്ധ്യാപകൻ ബൈജു കോട്ടയിൽ അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ഹരിദാസൻ, കെ.ശ്രീകാന്ത്, സുധീർ,സി.പഴനിയപ്പൻ എന്നിവർ സംസാരിച്ചു.