rahul-mamkoottathil

പാലക്കാട്: ത്രികോണപ്പോരാട്ടം നടക്കുന്ന പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിറന്നാൾ മധുരം. ഇന്നലെ രാവിലെ മുതൽ നേതാക്കളും പ്രവർത്തകരും ഫോണിലൂടെയും നേരിട്ടും പിറന്നാൾ ആശംസ നേർന്നു.

രാവിലെ പിരായിരി പഞ്ചായത്തിലെ ഗൃഹസന്ദർശനത്തിനെത്തിയ രാഹുലിന് വോട്ടർമാരും ആശംസ നേർന്നു. ഗൃഹ സന്ദർശനം കഴിഞ്ഞശേഷം കൊടുന്തരപ്പിള്ളിയിൽ എത്തിയപ്പോൾ സ്ഥാനാർത്ഥിക്ക് സഹപ്രവർത്തകർ സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയിരുന്നു. യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം രാഹുൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ കേക്ക് നൽകി. റിയാസ് മുക്കോളി രാഹുലിനായി പിറന്നാൾ ഗാനവും സമ്മാനിച്ചു. ഉച്ചയ്‌ക്ക് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ സദ്യയുമൊരുക്കിയിരുന്നു. തിരഞ്ഞെടുപ്പിനിടെ പിറന്നാൾ ആഘോഷിച്ചതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പ്രതികരിച്ചു.