
പാലക്കാട്: ബാലാവകാശ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പാലക്കാട് ജില്ലയിൽ 14 മുതൽ 21 വരെ ബാലാവകാശ വാരമായി ആചരിക്കും. ക്വിസ്, പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ നടത്തും. പ്രകൃതി ദുരന്തങ്ങളും കുട്ടികളും എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന പേപ്പർ പ്രസന്റേഷൻ (അഭിപ്രായ സ്വരൂപണം), ബാലവേല കണ്ടെത്തുന്നതിനായി പ്രത്യേക ഡ്രൈവ്, വിദ്യാർത്ഥികൾക്കായി ശിശു സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും ശിശു ഹെൽപ്‌ലൈൻ സേവനങ്ങളെക്കുറിച്ചും ബോധവത്കരണം, സമാപന ദിവസം ആർട്ടിസ്റ്റ് സൂരജ് ബാബുവിന്റെ ചിത്ര രചനാ ക്യാമ്പ് എന്നിവ ഉണ്ടായിരിക്കും.